ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനയ്‌ക്കെത്തുന്നു

ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനയ്‌ക്കെത്തുന്നു

ന്യൂഡല്‍ഹി: ലോകപ്രശസ്ത ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനക്കെത്തുന്നു. ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പാണ് യു.പിയില്‍ ആര്‍.എസ്.എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്.

രാസവസ്തുക്കള്‍ ചേര്‍ക്കാതെ ചാണകവും ഗോമൂത്രവും അടങ്ങിയ ഫേയ്‌സ്പാക്കും സോപ്പുമായിരിക്കും വിപണിയിലെത്തിക്കുകയെന്ന് സ്ഥാപനം അറിയിച്ചു. ഇതിനായി ഇവര്‍ ഗോശാലയില്‍ 90 പശുക്കളെയും വളര്‍ത്തുന്നുണ്ട്.

10 രൂപ മുതല്‍ 230 രൂപ വരെയായിരിക്കും ദീന്‍ ദയാല്‍ ദാമിന്റെ വിവിധ ഉല്‍പന്നങ്ങളുടെ വില. മോദി കുര്‍ത്തകള്‍ക്ക് 220 രൂപയായിരിക്കും വില. വിവിധ നിറങ്ങളില്‍ കുര്‍ത്തകള്‍ ലഭ്യമാവുമെന്ന് സ്ഥാപനത്തിന്റെ അധികൃതര്‍ അറിയിച്ചു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ആര്‍.എസ്.എസിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

Back To Top
error: Content is protected !!