ബൂസ്റ്റർ ഡോസിനും കോവിഡിനെ ചെറുക്കാനാകില്ലേ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…

ബൂസ്റ്റർ ഡോസിനും കോവിഡിനെ ചെറുക്കാനാകില്ലേ? പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…

കോവിഡ് ബൂസ്റ്റർ ഡോസിനും കാലാവധിയുണ്ടെന്ന് പഠന റിപ്പോർട്ട്. മുതിർന്നവരിൽ കോവി‍ഡ് ബൂസ്റ്റർ ഡോസ് എടുത്ത് മൂന്നു മാസത്തിനുള്ളിൽ ഒമിക്രോൺ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആൻറിബോഡികളുടെ തോത് കുറയുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്. സെൽ റിപ്പോർട്സ് മെഡിസിൻ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഗവേഷണത്തിൻറെ ഭാഗമായി അമേരിക്കയിൽ സിംഗിൾ ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മിക്സ് ആൻഡ് മാച്ച് അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകി. ചിലർക്ക് അവർ നേരത്തെ…

Read More
കോവിഷീല്‍ഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിന്‍ മിക്സിങ് പരീക്ഷണത്തിന് ഇന്ത്യ

കോവിഷീല്‍ഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിന്‍ മിക്സിങ് പരീക്ഷണത്തിന് ഇന്ത്യ

ഡൽഹി: ഒരാള്‍ക്ക് വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്ന വാക്സിന്‍ മിക്സിങ്ങിന്റെ സാധ്യത പരിശോധിക്കാനുള്ള നിർണായക നീക്കവുമായി ഇന്ത്യ. ആദ്യ ഡോസായി നല്‍കിയ വാക്സിനു പകരം മറ്റൊരു വാക്സിന്‍ രണ്ടാം ഡോസായി നല്‍കുന്നതാണ് വാക്സിൻ മിക്സിങ്. ഇന്ത്യയില്‍ നല്‍കി വരുന്ന കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയില്‍ ഈ പരീക്ഷണം നടത്താനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് കീഴിലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വാക്സിൻ മിക്സിങ്ങിന്റെ സാധ്യത പരിഗണിക്കുമ്പോൾ പാർശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ…

Read More
മാനുഷിക പരിഗണന; കോവിഷീൽഡിന് വില കുറച്ചു, സംസ്ഥാനങ്ങൾക്ക് 300 രൂപ

മാനുഷിക പരിഗണന; കോവിഷീൽഡിന് വില കുറച്ചു, സംസ്ഥാനങ്ങൾക്ക് 300 രൂപ

കോവീഷീൽഡ് വാക്സീന് വില കുറച്ചതായി സീറം ഇൻസ്റ്ററ്റ്യൂട്ട് മേധാവി അദാർ പൂനവാല അറിയിച്ചു. ഡോസിന് 400 രൂപയിൽ നിന്ന് 300 രൂപയിലേക്കാണ് കുറച്ചത്. മാനുഷിക പരിഗണനവച്ചാണ് സംസ്ഥാന സർക്കാരിന് നൽകുന്ന വാക്സീന്റെ വില കുറയ്ക്കുന്നതെന്ന് അദാർ പൂനാവാല അറിയിച്ചു. സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വാക്സീൻ ഡോസുകളുടെ വിലയിൽ മാത്രമാണ് മാറ്റമുള്ളത്. സ്വകാര്യ സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ, കേന്ദ്ര സർക്കാരിന് ഡോസിന് 150 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകൾ പ്രഖ്യാപിച്ചിരുന്നത്. .

Read More
വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

വി എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ വി.എസ് അച്യുതാനന്ദന്‍ കോവിഡ് വാക്സീന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വി.എസ്. കോവിഡ് വാക്സീന്‍ സ്വീകരിച്ചത്.അതിജീവിക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാം എന്നും വാക്‌സിനേഷന് ശേഷം അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ ആശുപത്രികളിലെത്തി കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്തിരുന്നു.

Read More
Back To Top
error: Content is protected !!