1 ജി.ബി ഡാറ്റ ഓഫറുമായി വോഡഫോണ്‍

1 ജി.ബി ഡാറ്റ ഓഫറുമായി വോഡഫോണ്‍

ന്യൂഡല്‍ഹി: പ്രതിദിനം 1 ജി.ബി ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കുന്ന പുതിയ ഓഫര്‍ വോഡഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. 158, 151 രൂപയുടെ രണ്ട് പ്ലാനുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

158 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1 ജി.ബി വെച്ച് 28 ജി.ബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ 151 രൂപയുടെ പ്ലാനില്‍ ആകെ 1 ജി.ബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. രണ്ട് പ്ലാനുകളുടെയും കാലാവധി 28 ദിവസമാണ്. 151 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ് നല്‍കുേമ്പാള്‍ 158 രൂപയുടെ പ്ലാനില്‍ പ്രതിദിനം 250 മിനിട്ട് കോളുകള്‍ മാത്രമേ ലഭിക്കു. ആഴ്ചയില്‍ 1000 മിനിട്ട് കോളുകളും ഇത്തരത്തില്‍ ലഭിക്കും.

എന്നാല്‍, ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വോഡഫോണിന് എത്രത്തോളം സാധിക്കുമെന്നത് സംശയമാണ്. 148 രൂപക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.

Back To Top
error: Content is protected !!