
പാർട്ടി സമ്മേളനങ്ങളിൽ ആർഭാടം വേണ്ട; പൊതിച്ചോർ നൽകണം, വലിയ കട്ടൗട്ടുകൾ ഒഴിവാക്കണമെന്ന് സി.പി.എം
തിരുവനന്തപുരം: ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ ആർഭാടം ഒഴിവാക്കണമെന്ന നിർദേശവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയാണ് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയത്. സമ്മേളനത്തിന്റെ നടത്തിപ്പിലും പ്രചാരണത്തിലും ആർഭാടം ഒഴിവാക്കണം. സമ്മേളനങ്ങളിലെ ആർഭാടം ചർച്ചയായ സാഹചര്യത്തിൽ കൂടിയാണ് സി.പി.എം നിർദേശം. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിൽ പൊതിച്ചോർ നൽകണമെന്നതാണ് സി.പി.എമ്മിന്റെ പ്രധാന നിർദേശം. പ്രചാരണത്തിൽ ആർച്ചും കട്ടൗട്ടും ഒഴിവാക്കണം. പാർട്ടി പ്രതിനിധികൾക്ക് വിലകൂടിയ ബാഗുകളോ മറ്റ് സമ്മാനങ്ങളോ നൽകരുത്. ലോക്കൽ കമ്മിറ്റി നിശ്ചയിച്ച തീയതിയിൽ തന്നെ സമ്മേളനം നടത്തണം എന്നിവയാണ് സി.പി.എമ്മിന്റെ മറ്റ് പ്രധാന…