Headlines
ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം”

ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം”

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബിജു മേനോന്റെ ജന്മദിനമായ ഇന്ന് റിലീസ് ചെയ്തു.മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. നടൻ മമ്മൂട്ടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്. മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണ് ലളിതം സുന്ദരം. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. പി…

Read More
നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയിലും വിട പറയുന്നത്. നാടകത്തിലൂടെ ആയിരുന്നു പടന്നയിലിന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറിയ പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു. ഹാസ്യവേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് യഥാര്‍ഥ പേര്.

Read More
മലയാള സിനിമയിലെ അച്ഛന്മാര്‍; രസകരമായ പോസ്റ്റുമായി അജു വര്‍ഗീസ്

മലയാള സിനിമയിലെ അച്ഛന്മാര്‍; രസകരമായ പോസ്റ്റുമായി അജു വര്‍ഗീസ്

ഫാദേഴ്‌സ് ഡേയില്‍ അജു വന്നിരിക്കുന്നത് തീര്‍ത്തും വ്യത്യസ്തവും രസകരവുമായ ഒരു പോസ്റ്റുമായാണ്. മലയാള സിനിമയിലെ രസകരമായ ഒരുപിടി അച്ഛന്‍ കഥാപാത്രങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ചുള്ള ഒരു വീഡിയോയാണ് അജു പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ഭൂമിയുടെ സ്പന്ദനം മാത്‍സ്’ എന്ന് വിശ്വസിക്കുന്ന ചാക്കോ മാഷും, ‘തോറ്റു തുന്നംപാടി വരുന്നടീ, നിന്റെ മോന്‍’ എന്ന് ലവലേശം കൂസലില്ലാതെ പറയുന്ന അരശുമൂട്ടില്‍ അപ്പുക്കുട്ടന്റെ അച്ഛന്‍ ഗോപാല മേനോനും, മദ്യം തലയ്ക്കു പിടിച്ചപ്പോള്‍ ഫോണ്‍ എടുത്ത് വിളിച്ച്‌ ‘ഞാന്‍ നിന്റെ തന്തയാടാ, തന്ത’ എന്ന് പറഞ്ഞ വക്കീല്‍…

Read More
ആർക്കറിയാം’, ‘റൂട്സ് വീഡിയോ’ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക്

ആർക്കറിയാം’, ‘റൂട്സ് വീഡിയോ’ എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക്

ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ‘ആർക്കറിയാം’ കോവിഡ് കാല പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിൻ്റെ കഥയാണ്. പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ, ബിജു മേനോൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 19 നാണ് റൂട്സ് വീഡിയോയിലൂടെ റിലീസ് ചെയ്യുന്നത്. തീയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗൺ കാരണം അധികം പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. തീയേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് ദൃശ്യവിസ്മയം ഒരുക്കാനാണ് റൂട്സ് വീഡിയോയിലൂടെ പ്രവർത്തകർ ശ്രമിക്കുന്നത്. 99 രൂപയ്ക്കാണ് റൂട്സ് വീഡിയോ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നത്. അല്പം…

Read More
നിഗൂഢതകൾ നിറഞ്ഞ “നിഴൽ”; ട്രെയ്‌ലർ പുറത്തിറങ്ങി

നിഗൂഢതകൾ നിറഞ്ഞ “നിഴൽ”; ട്രെയ്‌ലർ പുറത്തിറങ്ങി

ഒരിടവേളക്കു ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലും ; ആദ്യമായി കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന ‘നിഴല്‍’ ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിഴൽ എന്ന സിനിമയുടെ പേര് തന്നെയാണ് അതിന്റെ പ്രധാന ആകര്‍ഷണം. പേര് സൂചിപ്പിക്കുന്നത് പോലെ ‘നിഴല്‍’ ഒരു ത്രില്ലറാണ്, ഒപ്പം നിഗൂഢതയും. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ പേരില്‍ തൊട്ട്…

Read More
error: Content is protected !!