നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. ഭാര്യ മരിച്ച് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയിലും വിട പറയുന്നത്. നാടകത്തിലൂടെ ആയിരുന്നു പടന്നയിലിന്‍റെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. തുടര്‍ന്ന് സിനിമയിലേക്ക് ചേക്കേറിയ പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

ഹാസ്യവേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് യഥാര്‍ഥ പേര്.

Back To Top
error: Content is protected !!