തൃശൂര്‍ : ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. എം. മുകുന്ദന്‍ ആണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്നും 80 ലക്ഷം രൂപയാണ് ഇയാള്‍ വായ്പ എടുത്തിരുന്നത്. ബുധനാഴ്ച ഇയാളുടെ പേരില്‍ ജപ്തി നോട്ടീസ് കൈമാറുകയും ചെയ്തതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും 300 കോടിയിലധികും വായ്പ്പാ തട്ടിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്.
വായ്പ നല്‍കിയ ഈടിന്‍ മേല്‍ വീണ്ടും വായ്പ നല്‍കിയും, വസ്തുവിന്റെ ഉടമ അറിയാതെ മറ്റൊരാള്‍ക്ക് വായ്പ നല്‍കിയും, വായ്പാ പരിധി ലംഘിച്ചുമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്്പ്പ നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. നൂറ് കോടിയില്‍ ഒതുങ്ങുന്നതല്ല ബാങ്കില്‍ നടന്ന തട്ടിപ്പെന്ന് സഹകരണ ജോയിന്റ് റജിസ്ട്രാറും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടികളുടെ ബിനാമി ഇടപാടുകളാണ് ഇവിടെ നടന്നിരിക്കുന്നത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ് 2019 ല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. അതിനുശേഷവും അനധികൃതമായി വന്‍ തുകകള്‍ വായ്പ നല്‍കിയിടുണ്ട്. വിഷയത്തില്‍ എന്‍ഫോഴ്‌സെമെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്