ബാബുരാജ് ‘എടുത്തെറിഞ്ഞു’; നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്

ബാബുരാജ് ‘എടുത്തെറിഞ്ഞു’; നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്

നടന്‍ ബാബുരാജ് ‘എടുത്തെറിഞ്ഞ്’ നടന്‍ വിശാലിന് പരിക്ക്. ഹൈദരാബാദില്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പില്‍ ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശാല്‍ 31 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്.  ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടന്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.

‘വിശാല്‍ 31’ എന്ന ചിത്രത്തിനായി വിശാല്‍ നേരത്തെ തന്നെ അപകടകരമായ മറ്റൊരു സ്റ്റണ്ട് സീക്വന്‍സും ചെയ്തിരുന്നു. അന്നേരം വിശാല്‍ പരിക്കില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഇത്തവണ പരിക്കേറ്റു, അദ്ദേഹം കുറച്ച്‌ ദിവസത്തേക്ക് വിശ്രമം എടുക്കും.അതേസമയം, വിശാലിന് പരിക്കേറ്റതില്‍ ആരാധകര്‍ ആശങ്കാകുലരാണ്. അവരുടെ പ്രിയപ്പെട്ട നടന്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണവര്‍.

‘വിശാല്‍ 31’ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടക്കുന്നതിനാല്‍, ടീം മുഴുവനും നഗരത്തില്‍ തമ്ബടിച്ചിരിക്കുകയാണ്. ജൂലൈ അവസാനത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും വിശാലിന്റെ പരിക്ക് ചിത്രത്തിന്റെ പൂര്‍ത്തീകരണം ഒന്നോ രണ്ടോ ദിവസം വൈകിപ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

Back To Top
error: Content is protected !!