Headlines
പ്രണവ് മോഹൻലാലിന്റെ “ഹൃദയം’ ടീസർ പുറത്ത്‌

പ്രണവ് മോഹൻലാലിന്റെ “ഹൃദയം’ ടീസർ പുറത്ത്‌

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ടീസർ പുറത്തിറങ്ങി. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്റ് സിനിമാസ് ബാനറിൽ – വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. അജു വർഗ്ഗീസ്,അരുൺ കുര്യൻ, ജോണി ആന്റണി ,…

Read More
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ നേട്ടം; ആദ്യദിനം നേടിയത് ആറുകോടി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ നേട്ടം; ആദ്യദിനം നേടിയത് ആറുകോടി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിന് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരങ്ങളാണ് തിയറ്ററുകളിലെത്തിയത്. വെള്ളിയാഴ്ച കേരളത്തിലെ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലുമായി 505 സ്‌ക്രീനുകളിലാണ് കുറുപ്പ് പ്രദർശനത്തിന് എത്തിയത്. ആദ്യദിനത്തില്‍ മാത്രം 2000-ത്തിലേറെ പ്രദര്‍ശനങ്ങളാണ് നടന്നത്. ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപ സിനിമയ്ക്ക് ലഭിച്ചതായാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നല്‍കുന്ന കണക്ക്. മിക്ക തിയറ്ററുകളിലും ആദ്യത്തെ മൂന്ന് ദിവസത്തേക്കുള്ള പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുപോയി.

Read More
പിടികിട്ടാപ്പുള്ളി കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍;  ഗംഭീര വരവേൽപ്പ്

പിടികിട്ടാപ്പുള്ളി കുറുപ്പായി നിറഞ്ഞാടി ദുല്‍ഖര്‍; ഗംഭീര വരവേൽപ്പ്

ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ(Sukumara Kurup) ജീവിതം അടിസ്ഥാനമാക്കി ദുല്‍ഖര്‍ സല്‍മാനെ(Dulquer Salman) നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍( Srinath Rajendran) സംവിധാനം ചെയ്ത കുറുപ്പിന്(Kurup) തീയേറ്ററുകളില്‍ അതി ഗംഭീര സ്വീകരണം. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കൊന്നതിന് ശേഷം കാണാമറയത്ത് ഒളിക്കുന്ന കുറുപ്പും കുറുപ്പിനെ തേടിയുള്ള ഡി വൈ എസ് പി കൃഷ്ണദാസിന്റെ അന്വേഷണവുമാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. സുകുമാര കുറുപ്പ് ആയി ദുൽഖർ സൽമാൻ എത്തുമ്പോൾ ഡി വൈ എസ് പി കൃഷ്ണദാസ് ആയി ഇന്ദ്രജിത് സുകുമാരനും ഒപ്പത്തിനൊപ്പം…

Read More
അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ അര്‍ഥത്തിലും തീയേറ്ററിൽ   അനുഭവിക്കാം; മരക്കാര്‍  റിലീസില്‍ മോഹന്‍ലാല്‍

അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ അര്‍ഥത്തിലും തീയേറ്ററിൽ അനുഭവിക്കാം; മരക്കാര്‍ റിലീസില്‍ മോഹന്‍ലാല്‍

മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്. മരക്കാര്‍ സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാന്‍ അര്‍ഹമായ സ്ഥലം തീയേറ്റര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍പ്രൈസുകള്‍ ഇവിടെ അവസാനിക്കുകയാണ്. ഞങ്ങള്‍ക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ…

Read More
Breaking  കുറുപ്പ് സിനിമ പ്രദർശിപ്പിക്കാൻ പാടില്ല ” ഹൈക്കോടതിയിൽ ഹർജി; നിർമാതാക്കൾക്ക്‌ നോട്ടീസ്‌

Breaking കുറുപ്പ് സിനിമ പ്രദർശിപ്പിക്കാൻ പാടില്ല ” ഹൈക്കോടതിയിൽ ഹർജി; നിർമാതാക്കൾക്ക്‌ നോട്ടീസ്‌

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനെ ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്നതിനെ ആസ്പദമാക്കിയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയ്ലർ ലൈറ്റ് അപ് ചെയ്തതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോയുടെ ടിക്കറ്റുകളടക്കം വിറ്റു തീർന്നിരിക്കുകയാണ്. അത്തരം ആഹ്ലാദ പ്രകടനങ്ങളിലിരിക്കവെയാണ് സിനിമക്ക് എതിരെ ഇങ്ങനെ ഒരു ഹർജി വരുന്നതെന്നതും ശ്രദ്ധേയം. വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅…

Read More
ഒടുവിൽ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലേക്ക്

ഒടുവിൽ മരക്കാര്‍ ഡിസംബര്‍ 2ന് തീയറ്ററുകളിലേക്ക്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. തീയറ്റര്‍ ഭാരവാഹികളുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ഷാജി എന്‍ കരുണ്‍, വിജയകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റിലീസിംഗ് സംബന്ധിച്ച് യാതൊരു ഉപാധികളുമില്ലാതെ എല്ലാ തീയറ്ററുകളിലും സിനിമ പ്രദര്‍പ്പിക്കാനാണ് തീരുമാനമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മലയാള സിനിമയുടെ നിലനില്‍പ്പിന് വേണ്ടിയും സിനിമാ മേഖലയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയും വലിയ വിട്ടുവീഴ്ചയാണ് ആന്റണി പെരുമ്പാവൂര്‍ നടത്തിയത്….

Read More
ഓട്ടോകളിലും ജീപ്പുകളിലും തുടങ്ങി  അങ്ങ് ബുർജ് ഖലീഫയിലും വരെ..! കുറുപ്പിന്‍റെ പ്രചാരണം വേറെ ലെവൽ

ഓട്ടോകളിലും ജീപ്പുകളിലും തുടങ്ങി അങ്ങ് ബുർജ് ഖലീഫയിലും വരെ..! കുറുപ്പിന്‍റെ പ്രചാരണം വേറെ ലെവൽ

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ‘കുറുപ്പ്’ നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 450ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. വേൾഡ് വൈഡ് 1500 തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീരുകയാണ് കുറുപ്പ് ഇപ്പോൾ. ഏറെ വേറിട്ട രീതിയിലുള്ള പ്രചാരണമാണ് കുറുപ്പിനായി നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിൽ അങ്ങോളമിങ്ങോളം…

Read More
‘നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്, പ്രാർത്ഥന ഉണ്ടാവണം..’; ആദ്യമായി പ്രതികരിച്ച് ദിലീപ്

‘നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്, പ്രാർത്ഥന ഉണ്ടാവണം..’; ആദ്യമായി പ്രതികരിച്ച് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല. മൂന്ന് മാസങ്ങളോളം ജയിൽ വാസം നേരിടേണ്ടി വന്ന മലയാളത്തിലെ പ്രിയപ്പെട്ട ജനപ്രിയ നടൻ ദിലീപ് ആ വിഷയത്തെ കുറിച്ച് പൊതു പരിപാടിയിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം എന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം നടത്തിയത്.

Read More
error: Content is protected !!