പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനെ ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്നതിനെ ആസ്പദമാക്കിയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയ്ലർ ലൈറ്റ് അപ് ചെയ്തതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോയുടെ ടിക്കറ്റുകളടക്കം വിറ്റു തീർന്നിരിക്കുകയാണ്. അത്തരം ആഹ്ലാദ പ്രകടനങ്ങളിലിരിക്കവെയാണ് സിനിമക്ക് എതിരെ ഇങ്ങനെ ഒരു ഹർജി വരുന്നതെന്നതും ശ്രദ്ധേയം.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക ▅
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ഇന്റർപോൾ, നിർമാതാക്കളായ വെഫെയറർ ഫിലിംസ്, എം സ്റ്റാർ എന്റർപ്രൈസസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. കുറ്റവാളികളുടെ അവകാശങ്ങൾ സർക്കാരിൽ നിക്ഷിപ്‌തമാണെന്നും സംരക്ഷിക്കാൻ ഭരണനേതൃത്വങ്ങൾക്ക് ബാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.പ്രദർശനം തടഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ