കരൾ മാറ്റിവെക്കണം, നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍

കരൾ മാറ്റിവെക്കണം, നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍

നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍. നിലവില്‍ അവര്‍ ഐ.സി.യുവിലാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പേ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരള്‍ മാറ്റി വയക്കുകയാണ് പരിഹാരമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back To Top
error: Content is protected !!