നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ പണം തരാമെന്ന വിദ്വേഷ പ്രസ്താവനയുമായി ഹിന്ദു മക്കൾ കക്ഷി

നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ പണം തരാമെന്ന വിദ്വേഷ പ്രസ്താവനയുമായി ഹിന്ദു മക്കൾ കക്ഷി

ചെന്നൈ: നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ പണം തരാമെന്ന വിദ്വേഷ പ്രസ്താവനയുമായി ഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷി. തേവർ സമുദായത്തെ അപമാനിച്ച താരത്തെ ചവിട്ടിയാൽ 1001 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞു. ഹിന്ദു മക്കൾ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവർ അയ്യയെ നടൻ അപമാനിച്ചെന്ന് ഹിന്ദു മക്കൾ കക്ഷി ആരോപിച്ചു.തമിഴ്നാട്ടിലെ ശിവലിംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്‌മരണ ചടങ്ങില്ലേക്ക് ക്ഷണിച്ചിരുന്നുവെന്ന് സംഘടന ആരോപിച്ചു. ക്ഷണം നിരസിച്ചതിനൊപ്പം വിജയ് സേതുപതിയുടെ ഭാഗത്ത് നിന്നുമുണ്ടായത് മോശം പ്രതികരണമാണ് ഉണ്ടായതെന്നും ഇവർ പറഞ്ഞു. തേവർ അയ്യ എന്നാൽ കാൾ മാക്സോ ലെനിനോ അല്ലല്ലോ എന്ന് വിജയ് സേതുപതി പറഞ്ഞുവെന്നും ഹിന്ദു മക്കൾ കക്ഷി ആരോപിക്കുന്നുണ്ട്.

Back To Top
error: Content is protected !!