
ബംഗളൂരുവിൽ വൻ ലഹരിവേട്ട; 37 കിലോ എം.ഡി.എം.എയുമായി പിടിയിലായത് ദക്ഷിണാഫ്രിക്കൻ യുവതികൾ
ബംഗളൂരു: ബംഗളൂരുവിൽനിന്ന് 73 കോടി രൂപ വിലമതിക്കുന്ന 38.87 കിലോ എംഡിഎംഎ പിടികൂടി. കേസിൽ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ടു ദക്ഷിണാഫ്രിക്കൻ വനിതകൾ അറസ്റ്റിലായി. ബാംബ ഫന്റ (31), അബിഗയിൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ഇന്ത്യയിൽ ലഹരി വിതരണം ചെയ്യുന്ന കണ്ണികളിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ലഹരി വേട്ടയാണിത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലേക്കു ലഹരിമരുന്ന് വിതരണം ചെയ്തിരുന്നവരെയാണ് ബംഗളൂരു സിസിബി പൊലീസ് അറസ്റ്റ്…