Headlines

കൊച്ചിയിൽ റിട്ടയേർഡ് അദ്ധ്യാപിക മരിച്ച നിലയിൽ; ശരീരത്തിൽ നിറയെ മുറിവുകൾ, കൊലപാതകമെന്ന് സംശയം

കൊച്ചിയിൽ റിട്ടയേർഡ് അദ്ധ്യാപിക മരിച്ച നിലയിൽ; ശരീരത്തിൽ നിറയെ മുറിവുകൾ, കൊലപാതകമെന്ന് സംശയം

കൊച്ചി: റിട്ടയേർഡ് അദ്ധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ വനജയാണ് മരിച്ചത്. വീട്ടിനുള്ളിലെ കിടക്കയിൽ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയിൽ വനജയുടെ ശരീരത്തിൽ നിറയെ മുറിവുകളുള്ളതായി പൊലീസ് കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ പകൽ മുഴുവൻ വീട്ടിൽ വനജ തനിച്ചായിരുന്നു. രാത്രി ഒമ്പതരയോടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഫോറന്‍സിക് വിദഗ്‌ദ്ധരടക്കം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും. മോഷണശ്രമത്തിനിടെയുള്ള കൊലപാതകം ആണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിനരികിൽ നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!