തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശ്ശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ലിഷോയ് ആണ് അറസ്റ്റിലായത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് മുഖ്യ പ്രതി ലിഷോയിയെ കുന്നംകുളം പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പെരുമ്പിലാവ് ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവര്‍ നേരത്തെ തന്നെ…

Read More
ബിജു ജോസഫ് കൊലക്കേസ് : മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

ബിജു ജോസഫ് കൊലക്കേസ് : മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ, കൊലയിലേക്ക് നയിച്ചത് സാമ്പത്തിക ഇടപാട്

തൊടുപുഴ: ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ ചുമത്തി നാടുകടത്തിയ…

Read More
മലപ്പുറത്ത് സ്കൂളിൽ സംഘർഷം: മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറത്ത് സ്കൂളിൽ സംഘർഷം: മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. 3 പേർക്കു കുത്തേറ്റു. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലുള്ള തർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കുട്ടികളുടെ തലയിലും കയ്യിലുമാണ് പരിക്കേറ്റത്. രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സസ്പെൻഷൻ നേരിട്ട…

Read More
കൊച്ചിയിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയെയും പ്രതി ചേർത്തേക്കും: പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയെന്ന് പ്രതി

കൊച്ചിയിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയെയും പ്രതി ചേർത്തേക്കും: പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയെന്ന് പ്രതി

കൊച്ചി: പെരുമ്പാവൂരിലെ കുറുപ്പംപടിയിൽ സ്കൂൾ വിദ്യാർഥികളായ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നു എന്ന് അറസ്റ്റിലായ പ്രതി അയ്യമ്പുഴ കട്ടിങ് മഠത്തിപ്പറമ്പില്‍ ധനേഷ് കുമാർ പൊലീസിനു മൊഴി നൽകിയതായാണു വിവരം. അമ്മയുടെ സുഹൃത്ത് എന്ന നിലയിൽ, ഇവർ താമസിക്കുന്ന വീട്ടിൽ എത്തിയാണ് പ്രതി പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്. 2023 മുതല്‍ പീഡിപ്പിച്ചിരുന്നെന്നും ഇയാൾ മൂത്ത കുട്ടിയുടെ മുഖത്ത് അടിക്കുക ഉൾപ്പെടെ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും…

Read More
പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. ഒമ്പതുപേരെ കോടതി വെറുതെവിട്ടു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​ഗണിച്ചത്. കേസിൽ ശനിയാഴ്ച ശിക്ഷ വിധിക്കും. 2022 ഏപ്രിൽ 23-ന് ഏതാനുംപേർ തന്റെ വീട്ടിൽ കയറി തന്നെ മർദിച്ചുവെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുക്കൊണ്ടുവന്നത്. ഇയാളെ…

Read More
കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു; പിന്നാലെ ആത്മഹത്യ ചെയ്ത് മാതാപിതാക്കള്‍

കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു; പിന്നാലെ ആത്മഹത്യ ചെയ്ത് മാതാപിതാക്കള്‍

കൊല്ലം: മയ്യനാട് താന്നിയിൽ 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. ആദി എന്നാണ് മരിച്ച കുട്ടിയുടെ പേര്. അജീഷ്(38), സുലു (36) എന്നിവരാണ് മാതാപിതാക്കൾ. വാടകവീട്ടിൽ അജീഷിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. രാവിലെ ഉണരുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം കട്ടിലിലും അതിന് സമീപത്തായി അജീഷും സുലുവും തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. മാതാപിതാക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ…

Read More
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽകയറി കുത്തിക്കൊന്നു, കുത്തിയ യുവാവ് ട്രെയിനിന് മുമ്പിൽചാടി മരിച്ചു

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽകയറി കുത്തിക്കൊന്നു, കുത്തിയ യുവാവ് ട്രെയിനിന് മുമ്പിൽചാടി മരിച്ചു

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ. കുത്തിയ ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം.ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും…

Read More
സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകൻ ജയേഷിനെയാണ് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ വിദ്യാർത്ഥി കൗൺസിലിങിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. എറണാകുളം പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു. സ്കൂളിലെ കുട്ടിയെ അധ്യാപകനൊപ്പം പലയിടത്തായി കണ്ട നാട്ടുകാരാണ് വിഷയത്തിൽ പരാതി നൽകിയത്. ചൈൽഡ് ലൈൻ അധികൃതർ…

Read More
Back To Top
error: Content is protected !!