
വെഞ്ഞാറമൂട് കൊലപാതകം; ഫർസാനയെ കൊലപ്പെടുത്തിയത് കൂട്ടക്കുരുതിയുടെ വിവരങ്ങൾ തുറന്നുപറഞ്ഞതിന് ശേഷം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കൂട്ടക്കുരുതിയുടെ വിവരങ്ങൾ തുറന്നുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ പോലിസിനോട് വെളിപ്പെടുത്തിയത്. ഇനി എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും മൊഴിയിൽ പറയുന്നുവെന്നാണ് വിവരം. മാതാവ് ഷെമിയെയാണ് പ്രതി അഫാൻ ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ ഷെമിയുടെ കഴുത്തിൽ ഷാൾ ചുറ്റി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചെന്നുകരുതി മുറി പൂട്ടിയശേഷമാണ് ബാക്കി കൊലപാതകങ്ങൾക്കുള്ള ഒരുക്കങ്ങൾ അഫാൻ നടത്തിയത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി…