കരിപ്പൂർ വിമാനതാവളത്തിൽ റിസ വർദ്ദിപ്പിക്കാനെന്ന പേരിൽ റൺവേ നീളം വെട്ടിക്കുറക്കാൻ തുടർ നടപടികളുമായി മുന്നോട്ട് പോയാൽ എന്ത് വില കൊടുത്തും എതിർക്കുമെന്ന് എം.ഡി.എഫ് കരിപ്പൂർ ആക്ഷൻ ഫോറം ചെയർമാൻ ടി.വി ഇബ്രാഹിം എം.എൽ.എ യും ജനൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനിയും ട്രഷറർ അബ്ദുറഹിമാൻ ഇണ്ണിയും സംയുക്ത പ്രസ്ഥാവനയിൽ അറിയിച്ചു.
റൺവേ വെട്ടിക്കുറക്കാൻ വേണ്ടി വിമാനത്താവളം ഭാഗികമായി അടച്ചുപൂട്ടി വലിയ വിമാനങ്ങളുടെ വരവ് പതിയെ പതിയെ ഇല്ലാതാക്കാനുമാണ് ശ്രമം മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ, വിമാനത്താവളം ഉപയോഗിക്കുന്ന ബഹുജനങ്ങളെ അണിനിരത്തി ശക്തമായ തുടർ പ്രക്ഷോപം നടത്തും. സമരങ്ങളെ കുറിച്ചും തുടർ പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കാൻ ഫെബ്രവരി 3ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജനപ്രതിനിധികൾ ,രാഷ്ടിയ-മത സംസ്ക്കാരിക സംഘനാ പ്രതിനിധികൾ ഭാരവാഹികളും അംഗങ്ങളുമായി വിപുലമായി രൂപീകരിച്ച ആക്ഷൻ ഫോറത്തിൻ്റെ യോഗം കൊണ്ടോട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ നടക്കും
ആക്ഷൻ ഫോറം ചെയർമാൻ ടി.വി ഇബ്ബാഹിം എം.എൽ.എ യുടെ അദ്യക്ഷതയിൽ ചേരുന്ന യോഗത്തിൽപി. ഹമീദ് മാസ്റ്റർ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ ടി.സി ഫാത്തിമ സുഹറ, പരിസര പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മുനി മുനീസിപ്പൽ കൗൺസിലർമാർ ആക്ഷൻ ഫോറം വർക്കിംഗ് ചെയർമാൻമാരായ ജബ്ബാർ ഹാജി, എ.സി.നൗഷാദ് ആക്കോട്, എ.കെ അബ്ദുറഹിമാൻ, എസ്സ്.എ. അബുബക്കർ, ട്രഷറർ അബ്ദുറഹിമാൻ ഇണ്ണി ,വിവിധ രാഷ്ടിയ മത സംസ്കാരിക സംഘടനകളുടെയും യുവജന, വിദ്യാർത്ഥി, വനിതാ, തൊഴിലാളി, വ്യാപാരി സംഘടനകളുടെയും കുടുംബശ്രി, റസിഡൻ്റ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
എം.ഡി.എഫ് കരിപ്പൂർ ആക്ഷൻ ഫോറം യോഗം വലിയ തരത്തിലുള്ള ബഹുജന പ്രക്ഷോപത്തിന് രൂപം നൽകുമെന്ന് ആക്ഷൻ ഫോറം ജന: കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു