പാലക്കാട് : പരീക്ഷാ ഫീസ് അടയ്‌ക്കാൻ ആവാതെ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ എം.ഇ.എസ് കോളേജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു .
വിദ്യാർത്ഥിനിയുടെ അമ്മ ഫീസുമായി കോളേജിൽ എത്തിയപ്പോൾ ഫീസടക്കാനുള്ള സൗകര്യം ഉണ്ടായിരുന്നിട്ടും വിദ്യാർത്ഥിനിയുടെ പഠനം ഇല്ലാതാക്കാനുള്ള സമീപനമാണ് കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത് .കൊറോണ സാഹചര്യത്തിൽ വളരെയധികം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കോളേജുകൾ അറവുശാലകളാവുകയാണ് .സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇത്തരം കോളേജുകൾ തകർക്കുന്നതെന്നും എബിവിപി ആരോപിച്ചു .
ഫീസടച്ചില്ലെങ്കിൽ വിദ്യാഭ്യാസം നിലച്ചുപോകുമെന്ന എന്ന ആശങ്കയാണ് വിദ്യാർത്ഥിനിയെ വിദ്യാർത്ഥിനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് . വിദ്യാർത്ഥി വിരുദ്ധ നിലപാടെടുക്കുന്ന എം.ഇ.എസ് കോളേജ് അധികൃതർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിൻ സെക്രട്ടറി എൻ.വി. അരുൺ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിൽ പ്രതിഷേധിച്ച് എം.ഇ.എസ് കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും, കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതുവരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും എബിവിപി വ്യക്തമാക്കി