എന്റെ ആഗ്രഹം അതാണ്.. ഒരുപാട് പേര് അങ്ങനെ യാത്രയായി, രമേഷിന്റെ ആ വാക്കുകൾ അറം പറ്റിയോ ?!

എന്റെ ആഗ്രഹം അതാണ്.. ഒരുപാട് പേര് അങ്ങനെ യാത്രയായി, രമേഷിന്റെ ആ വാക്കുകൾ അറം പറ്റിയോ ?!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു രമേശ് വലിയശാലയുടെ മരണ വാർത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. രമേശിന്റെ മരണം തീർത്തും അപ്രതീക്ഷിതമാണ് എന്തിനായിരുന്നു ഇത്രവേഗം മരണത്തെ വരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ലെന്നാണ് ഇപ്പോൾ സുഹൃത്തുക്കൾ പറയുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ്. നാടകരംഗത്തുനിന്നുമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയ രമേശിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു..

കലാരംഗത്ത് സജീവമായിട്ട് കുറെ വർഷങ്ങങ്ങളായി . സീരിയലുകളില്‍ നിന്നൊക്കെ വിളി വരുന്നുണ്ട്. സീരിയലുകളിലേക്ക് പോയാല്‍ ജോലി പോവും. സിനിമയോ മറ്റോ വരികയാണെങ്കില്‍ പോയിക്കോളാന്‍ പറഞ്ഞിട്ടുണ്ട്. ഭാഗ്യത്തിന് സിനിമയില്‍ നിന്നും അവസരമൊന്നും വന്നിട്ടില്ല. പുറത്ത് പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് രമേശ് പറയുന്നു. അവരുടെ വീട്ടിലെ ഒരാളായാണ് പലരും എന്നെ കാണുന്നത്…

സിനിമ പണ്ട് മുതലേ സ്വപ്‌നമാണ്, കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളാണ്. വലിയ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എന്നാല്‍ ആരും വിളിക്കുന്നില്ല. അഭിനയിക്കാനറിയുന്ന എല്ലാ നടന്‍മാരേയും തനിക്ക് ഇഷ്ടമാണെന്നായിരുന്നു രമേശ് പറഞ്ഞത്. നരേന്ദ്രപ്രസാദ്, മുരളി തുടങ്ങിയവരോടൊപ്പം നാടകം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഭാഗ്യം കിട്ടിയിട്ടുണ്ട്, സാമ്പത്തികമായി ഇല്ലെങ്കിലും. മുന്‍പ് സ്‌ക്രീനില്‍ കണ്ടിരുന്നവരെ കാണാനും നേരിട്ട് പ്രവര്‍ത്തിക്കാനും ഇടപഴകാനും അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്

മരിക്കുന്നത് വരെ അഭിനയിക്കാനാണ് ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മ്മാതാവാന്‍ കഴിയില്ല. നേരത്തെ നിര്‍മ്മാണത്തിലും കൈവെച്ചിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ് മരിക്കുക അതാണ് ആഗ്രഹമെന്നുമായിരുന്നു രമേശ് പറഞ്ഞത്. ഒരുപാട് പേരുണ്ട് അങ്ങനെ യാത്രയായത്. രാവിലെ എഴുന്നേറ്റ് വന്നാല്‍ കണ്ടാല്‍ കണ്ടു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരുപാട് പേരെ സഹായിച്ചിട്ടേയുള്ളൂ, കൂടെ നിന്ന് കാലുവാരിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും രമേശ് പറഞ്ഞതായി ഒരു ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

Back To Top
error: Content is protected !!