
എന്റെ ആഗ്രഹം അതാണ്.. ഒരുപാട് പേര് അങ്ങനെ യാത്രയായി, രമേഷിന്റെ ആ വാക്കുകൾ അറം പറ്റിയോ ?!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു രമേശ് വലിയശാലയുടെ മരണ വാർത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. രമേശിന്റെ മരണം തീർത്തും അപ്രതീക്ഷിതമാണ് എന്തിനായിരുന്നു ഇത്രവേഗം മരണത്തെ വരിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ലെന്നാണ് ഇപ്പോൾ സുഹൃത്തുക്കൾ പറയുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ്. നാടകരംഗത്തുനിന്നുമാണ് അദ്ദേഹം അഭിനയത്തിലേക്ക് എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയനായി മാറിയ രമേശിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. ഒരു അഭിമുഖത്തിൽ…