മുംബൈ: കാര്‍ ഉടമകളുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്തി. ഇതോടെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂടി.
മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് വാഹന ഉടമകളുടെ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്‍വര്‍ധനവരുത്തിയത്.
നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും കാറുകള്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് അപകട ഇന്‍ഷുറന്‍സ് ഉള്ളത്. കാറുകള്‍ക്ക് ഇതിനായി 100 രൂപയാണ് അധികമായി ഈടാക്കിയിരുന്നത്.
പരിരക്ഷ 15 ലക്ഷമായി ഉയര്‍ത്തിയതോടെ പ്രീമിയത്തില്‍ 750 രൂപ വര്‍ധനവരുത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ പ്രീമിയം വാങ്ങി 15 ലക്ഷത്തില്‍കൂടുതല്‍ പരിരക്ഷ നല്‍കാനും അനുമതി നല്‍കിയിട്ടുണ്ട്.