
കലൂര്‍ സ്‌റ്റേഡിയം അപകടം : ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി. മന്ത്രി, കെ എന്‍ ബാലഗോപാല്‍, സി പി എം. ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആര്‍ട്ട് മാഗസിന്‍ മൃദംഗ വിഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ എംഎല്‍എയെ കഴിഞ്ഞ…