വാർത്തകളിൽ നിക്ഷ്പക്ഷത പുലർത്തി ഏഷ്യാനെറ്റ് ന്യൂസ്

വാർത്തകളിൽ നിക്ഷ്പക്ഷത പുലർത്തി ഏഷ്യാനെറ്റ് ന്യൂസ്

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ബിജെപി അനുകൂല ചാനൽ എന്നാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണം. ബിജെപിയെ അനുകൂലിക്കുന്ന വാർത്തകൾ മാത്രം നൽകി അവരെ സുഖിപ്പിക്കുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് സംഘി ചാനൽ എന്നുമെല്ലാമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇല്ലാക്കഥ പടച്ച് വിടുന്നത്. സംസ്ഥാന സർക്കാ‍രിന്‍റെ വീഴ്ചകൾ വസ്തുതകളോടെ വാർത്തകളായി പുറത്ത് കൊണ്ടുവരുമ്പോൾ സിപിഎം സൈബർ സഖാക്കൾ പ്രതിരോധിക്കുന്നതും ഇക്കാര്യം പറഞ്ഞ് തന്നെ. എന്നാൽ നിക്ഷ്പക്ഷതയും വസ്തുതകളുമാണ് ചാനലിന്‍റെ മുഖമുദ്ര എന്ന് ഒരിക്കൽ കൂടി…

Read More
ഏഷ്യാനെറ്റ് ന്യൂസിലെ ‘കവർസ്‌റ്റോറി’ 15 വർഷം പിന്നിടുന്നു; ഒരു വനിതാ മാധ്യമപ്രവർത്തക അവതരിപ്പിക്കുന്ന പരിപാടി 700 എപ്പിസോഡുകൾ പിന്നിടുന്നത് മലയാള വാർത്താ ചാനലുകളിൽ ആദ്യമായി !

ഏഷ്യാനെറ്റ് ന്യൂസിലെ ‘കവർസ്‌റ്റോറി’ 15 വർഷം പിന്നിടുന്നു; ഒരു വനിതാ മാധ്യമപ്രവർത്തക അവതരിപ്പിക്കുന്ന പരിപാടി 700 എപ്പിസോഡുകൾ പിന്നിടുന്നത് മലയാള വാർത്താ ചാനലുകളിൽ ആദ്യമായി !

ഏഷ്യനെറ്റ്  ന്യൂസിലെ പ്രതിവാര വാർത്താ വിശകലന പരിപാടിയായ കവര്‍‌സ്റ്റോറി 15 വർഷങ്ങൾ പിന്നിടുന്നു. 700 എപ്പിസോഡുകളിലെത്തിയ പരിപാടിയുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടിവ് എഡിറ്ററായ സിന്ധു സൂര്യകുമാറാണ്. ഇതിലുമേറെ എപ്പിസോഡുകൾ പിന്നിട്ട നിരവധി വാർത്താപരിപാടികൾ മലയാളം ചാനലുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു  വനിതാ മാധ്യമപ്രവർത്തക ആദ്യമായാണ് ഇത്രയധികം കാലം ഒരേ പരിപാടിയുടെ മുഖമായി നിൽക്കുന്നത്. പ്രതിദിന രാഷ്ട്രീയ സംഭവങ്ങളെ വിശകലനം ചെയ്യുന്ന പരിപാടി അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ സിന്ധുസൂര്യകുമാർ തയ്യാറാക്കുന്ന…

Read More
ബാർക്ക് റേറ്റിംഗ് വീണ്ടും; ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്

ബാർക്ക് റേറ്റിംഗ് വീണ്ടും; ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം: 17 മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന ബാ‌ർക്ക് റേറ്റിംഗിൽ   മലയാളം വാർത്താ ചാനലുകളിൽ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്  .  എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കള്‍ക്കിടയിലും  ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് തന്നെ. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്. ദീർഘമായ ഇടവേളയ്ക്കുശേഷം കൂടുതൽ ആധികാരികതയോടെയും കൃത്യതയോടെയുമാണ് ബാർക് പ്രേക്ഷക റേറ്റിങ് പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് ഒടുവിലായി ബാർക്ക് റേറ്റിംഗ് വന്നത്….

Read More
ഏഷ്യാനെറ്റ് ന്യൂസ്   ‘സല്യൂട്ട് കേരളം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ‘സല്യൂട്ട് കേരളം’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: കോവിഡ് കാലത്ത് മികവിന്റെ മാതൃക സൃഷ്ടിച്ചവർക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ആദരം. ‘സല്യൂട്ട് കേരളം’ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് അർഹരായവരെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആറ് പേരാണ് പുരസ്കാര ജേതാക്കളായത്. ഡിസംബർ 21-ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. മഹാമാരിക്കാലത്ത് തടസ്സങ്ങളെ വകവയ്ക്കാതെ പൊരുതി നിന്നവരെയാണ് വിവിധ മേഖലകളിൽ നിന്നായി ഏഷ്യാനെറ്റ് ന്യൂസ് തെര‍ഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പൊതുജനങ്ങൾക്കുള്ള വിഭാഗത്തിൽ വിജയിയായത് റാന്നി നാറാണംമുഴി ഉന്നത്താനി ലക്ഷം…

Read More
ദത്ത് വിവാദം:  മാധ്യമപ്രവര്‍ത്തനം ഒരു വ്യവസായം മാത്രമല്ലെന്ന് തെളിയിച്ച്‌  ഏഷ്യാനെറ്റ് ന്യൂസ്

ദത്ത് വിവാദം: മാധ്യമപ്രവര്‍ത്തനം ഒരു വ്യവസായം മാത്രമല്ലെന്ന് തെളിയിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ്

മാധ്യമപ്രവര്‍ത്തനം ഒരു വ്യവസായം മാത്രമല്ല, സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധി കൂടിയാണെന്ന് നമുക്ക് വീണ്ടും ബോധ്യപ്പെടുത്തിത്തന്ന വിഷയമാണ് കുഞ്ഞിനെ തേടി നടന്ന അനുപമയുടെ കഥ. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടുമ്പോള്‍ അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രത്യേകം നന്ദി പറഞ്ഞത് യാദൃശ്ചികമല്ല. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ അനുവാദമില്ലാതെ ഏല്‍പ്പിക്കുകയും ആ കുഞ്ഞിനെ മറ്റൊരു സംസ്ഥാനത്തെ ദമ്പതികള്‍ക്ക്ദത്ത് നല്‍കിയതുമെല്ലാം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഈ മാധ്യമമാണ്. അനുപമയുടെ വെളിപ്പെടുത്തലുകള്‍ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു….

Read More
Back To Top
error: Content is protected !!