നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി അജു വർ​ഗീസ്

നടിമാർക്കെതിരായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി അജു വർ​ഗീസ്

കൊച്ചി: സിനിമാ പ്രമോഷനിടെ യുവനടിമാർക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുന്നുവെന്നും അജു തന്‍റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ നടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അജുവിന്‍റെ പ്രതികരണം. നടിമാരെ പിന്തുണച്ച് നടൻ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സംഭവസമയത്ത് പകർത്തിയ മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Back To Top
error: Content is protected !!