കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 22 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. ഇതോടെ, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയും ഡീസല്‍ വില 78.59 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസലിന് വില 79.71 രൂപയാണ്. നഗരത്തിന് പുറത്ത് പലയിടങ്ങളിലും ഡീസല്‍ വില 80 കടന്നു. കോഴിക്കോട്ടെ പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്.
മുംബൈയില്‍ പെട്രോള്‍ വില 90.57ഉം ഡീസലിന് 79.01 ഉം ആണ് നിലവിലെ വില. ഡല്‍ഹിയില്‍ ലിറ്റര്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. മുംബൈയിലാണ് ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും ഉയര്‍ന്ന വിലയുള്ളത്.