‘നിങ്ങളല്ലേ യഥാർത്ഥ കടുവ’; ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

‘നിങ്ങളല്ലേ യഥാർത്ഥ കടുവ’; ടൈഗര്‍ ഡേയില്‍ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

സോഷ്യൽ മീഡിയയിൽ വേറിട്ട ലുക്കുകളില്‍ പലപ്പോഴായി മമ്മൂട്ടി എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.ഹാപ്പി ടൈഗര്‍ ഡേ എന്ന് എഴുതിയാണ് മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളല്ലേ നമ്മുടെ യഥാർത്ഥ കടുവ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. നിങ്ങള്‍ പുലി അല്ല സിംഹമാണ് എന്നും കമന്റുകള്‍.
എന്നതായാലും മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. മമ്മൂട്ടി ബി ഉണ്ണികൃഷ്‍ണൻ ചിത്രത്തില്‍ അഭിനയിക്കാൻ എത്തുന്നതിന്റെ വിഡിയോ അടുത്തിടെ വിഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പൂയംകുട്ടിയില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. വണ്ടിപ്പെരിയാറും ചിത്രത്തിന്‍റെ ലൊക്കേഷനാണ്.
Back To Top
error: Content is protected !!