Headlines

വിവാഹിതയായിട്ട് 6 മാസം; ഗർഭിണിയായ 19 വയസ്സുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

എലത്തൂർ : കോഴിക്കോട്  ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു.

error: Content is protected !!