പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറത്ത് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്. ഐ. സി. കെ. നൗഷാദിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റുചെയ്തത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018 മെയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചുവരവേ പലദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്. അന്ന് മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്.

Back To Top
error: Content is protected !!