വിവാഹ ചിത്രങ്ങൾ പങ്കിട്ട് ‘മിസിസ് ഹിറ്റ്‌ലർ’ സീരിയൽ താരം ആലീസ് ക്രിസ്റ്റി

വിവാഹ ചിത്രങ്ങൾ പങ്കിട്ട് ‘മിസിസ് ഹിറ്റ്‌ലർ’ സീരിയൽ താരം ആലീസ് ക്രിസ്റ്റി

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശി സജിൻ സജിയാണ് വരൻ. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് പ്രിൻസസ് ലുക്ക് ബ്രൈഡൽ ഗൗണിൽ അതീവ സുന്ദരിയായ ആണ് താരം വിവാഹ ചടങ്ങുകളിൽ തിളങ്ങിയത്. സിനിമാ സീരിയൽ രംഗത്ത് നിന്നുള്ള സുഹൃത്തുക്കൾ ഉൾപ്പെടെ ഉള്ളവർ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

ആലിസിന്റെയും സജിന്റെയും അറേൻജ്‌ഡ്‌ മാര്യേജ് ആണ്. ഒരു സുഹൃത്ത് വഴിയാണ് ആലീസിന് സജിന്റെ വിവാഹാലോചന വരുന്നത്. സജിൻ ചെയ്ത ഏതാനും ടിക്ടോക് വീഡിയോകളും ആ സുഹൃത്ത് ആലീസിനെ കാണിച്ചു. അങ്ങനെ ഇരുവർക്കും ഇഷ്ടം ആയതിനെ തുടർന്ന് വീട്ടുകാർ ചേർന്ന് വിവാഹം ആലോചിക്കുകയായിരുന്നു. തൻറെ യൂട്യൂബ് ചാനലിലൂടെയാണ് താരം തന്നെ വിവാഹ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്.

Back To Top
error: Content is protected !!