ഒരു സ്‍പെഷല്‍ ചിക്കന്‍ റെസിപ്പിയുമായി മോഹന്‍ലാല്‍ (വീഡിയോ)

ഒരു സ്‍പെഷല്‍ ചിക്കന്‍ റെസിപ്പിയുമായി മോഹന്‍ലാല്‍ (വീഡിയോ)

പാചകവും ഇഷ്‍ടപ്പെടുന്ന ആളാണ് മോഹന്‍ലാല്‍. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പാചകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഷെയറും ചെയ്യാറുമുണ്ട്. ഇപോഴിതാ ഒരു സ്‍പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് പുതിയ കുക്കിങ്ങ് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചത്.

അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷല്‍ ചിക്കന്‍ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. വെള്ളം ഉപയോഗിക്കാനേ പാടില്ലാത്ത ചിക്കന്‍ കറിയാണിതെന്നും എന്നാല്‍ ഇനി ഉണ്ടാക്കുന്ന സമയത്ത് അടിയില്‍ പിടിക്കുകയാണെങ്കില്‍ മാത്രം കുറച്ച്‌ ഒഴിച്ചുകൊടുത്തേക്കുവെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നുണ്ട്. കറിയുണ്ടാക്കാനുള്ള ഒരുവിധം എല്ലാ ഇന്‍ഗ്രീഡിയന്‍സും ചതച്ചാണ് ചേര്‍ത്തിരിക്കുന്നത്. വരൂ നമുക്ക് ചതച്ചു തുടങ്ങാം, എന്ന് പറഞ്ഞുകൊണ്ടാണ് കുക്കിങ്ങിലേക്ക് മോഹന്‍ലാല്‍ കടക്കുന്നത് തന്നെ.ചിക്കന്‍കറി തയ്യാറായ ശേഷം ഭാര്യ സുചിത്ര അത് വന്നു രുചിച്ചുനോക്കുന്നതും വീഡിയോയിലുണ്ട്. അഞ്ച് മിനിറ്റ് മാത്രമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

Back To Top
error: Content is protected !!