കാന്താരിമുളക് കൃഷി

കാന്താരിമുളക് കൃഷി

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അരമണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുഡോമോണസില്‍ കുതിര്‍ത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, ആവശ്യത്തിനു നനയ്ക്കണം. പാകി 45 ദിവസം കൊണ്ട് വിത്ത് മുളക്കും. വിത്തുകള്‍ കിളിര്‍ത്ത് വരുമ്പോള്‍ അതില്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു മാറ്റി നടാം.

നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം . കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ് ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം.സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച്‌കൊടുക്കുന്നത് വളരെ നല്ലതാണ്.

Back To Top
error: Content is protected !!