പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയറിന് പോഷകാംശം കൂടും. ചെറുപയര്‍ മുളപ്പിക്കുമ്പോള്‍ വിറ്റാമിന്‍ സി, ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നതാണ് മെച്ചം. മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ചെറുപയറിന്റെ മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു.രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു.
ചെറുപയറില്‍ മാംഗനീസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വൈറ്റമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്തും. കുടലിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ് . ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ തീരെ കുറവാണിതില്‍ . കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആണ് ഇതില്‍. ചെറുപയറിലുള്ള ജീവകം എ കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും വര്‍ദ്ധിപ്പിക്കും.