Headlines

പുരുഷന്മാർക്കും ഇനി ചർമ്മത്തിന് തിളക്കം കൂട്ടാം, സ്ത്രീകളെ പോലെ പുരുഷന്മാർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഫേസ് പായ്ക്കുകൾ ഇതാ

പുരുഷന്മാർക്കും ഇനി ചർമ്മത്തിന് തിളക്കം കൂട്ടാം, സ്ത്രീകളെ പോലെ പുരുഷന്മാർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഫേസ് പായ്ക്കുകൾ ഇതാ പുരുഷന്മാർക്കും ഇനി ചർമ്മത്തിന് തിളക്കം കൂട്ടാം, സ്ത്രീകളെ പോലെ പുരുഷന്മാർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഫേസ് പായ്ക്കുകൾ ഇതാ

സ്ത്രീകൾ  മാത്രമല്ല പുരുഷന്മാരും ചർമ്മത്തിൻ്റെ കാര്യത്തിൽ അൽപ്പം കൂടുതൽ ശ്രദ്ധയൊക്കെ നൽകാറുണ്ട്. മുഖത്ത് പാടുകളും കരിവാളിപ്പും ഒക്കെ വരുന്നത് പലപ്പോഴും സ്ത്രീകളെ പോലെ പുരുഷന്മാർക്ക് വളരെ വിഷമവും ബുദ്ധിമുട്ടുമൊക്കെ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. സ്ത്രീകളെ പോലെ പുരുഷന്മാർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ഫേസ് പായ്ക്കുകളാണിത്..

•പാടുകൾ ഇല്ലാത്ത തിളങ്ങുന്ന ചർമ്മത്തിന് മഞ്ഞൾ ഏറെ നല്ലതാണ്. തിളക്കമുള്ളതും ആൻ്റി ഓക്സിഡൻ്റ് ഫേസ് മാസ്കാണിത്. ചർമ്മ കോശങ്ങൾക്കും ഏറെ നല്ലതാണിത്. കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയിലേക്ക് 3 ടേബിൾ സ്പൂൺ പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തിട്ട് 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാം.

•ചർമ്മം പ്രായമാകുന്നത് തടയാൻ സഹായിക്കുന്ന രണ്ട് ചേരുവകളാണ് കറ്റാർവാഴയും വെള്ളരിക്കയും. ചർമ്മത്തിൽ ജലാംശം നിലനിർത്താനും അതുപോലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതാണ് ഇത്. അര മുറി വെള്ളരിക്ക എടുത്ത് അരച്ച് എടുക്കുക. ഇനി ഇത് ഒരു തുണി ഉപയോഗിച്ച് അരിച്ച് നീര് എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ കറ്റാർവാഴയുടെ ജെല്ലും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കുക.

•തക്കാളിയിൽ സ്വാഭാവികമായ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരങ്ങ നീര് അമിതമായ എണ്ണമയം കുറയ്ക്കാൻ സഹായിക്കുന്നതാണ്. അര തക്കാളി നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. ഇനി ഈ പേസ്റ്റ് മുഖത്തിട്ട് 15 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം

This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information.

error: Content is protected !!