കോഴിക്കോട് : ഭാരതത്തിന്റെ പൈതൃക മൃഗമായ ആനകളെ സംരക്ഷിക്കാനും സ്നേഹിക്കാനും സർവോപരി നമ്മുടെ തനതു സംസ്കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ഫേസ്ബുക് ഗ്രൂപ്പ് ആണ് പിന്നീട് കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫയർ ഫോറം എന്ന സംഘടനയായി രൂപാന്തരം പ്രാപിച്ചത്. ആനകളെ അറിയാനും, അവയുടെ സംരക്ഷണം തുടങ്ങി ചരിത്രവും വർത്തമാനവും പ്രതിപാദിക്കാനുമുള്ള ഒരു സൗഹാർദ്ദവേദിയായാണിത്. ആനപ്പാപ്പാന്മായുടെ സുരക്ഷയ്ക്കും കൂടാതെ അവർക്കു സാമ്പത്തിക സഹായങ്ങളും മറ്റും കൂട്ടുകൊമ്പന്മാർ ചെയ്തു വരുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമം മുൻനിർത്തി ധാരാളം സ്നേഹ പ്രവർത്തനങ്ങൾ സംഘടന ചെയ്തുവരുന്നു. അങ്ങോളമിങ്ങോള മുള്ള ആനപ്രേമികളുടെ കലവറയില്ലാത്ത സ്നേഹവും സഹകരണവുമാണ് കൂട്ടുകൊമ്പന്മാർ സംഘടനയുടെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് പ്രചോദനം. നിലവിൽ കൂറുകൊമ്പന്മാർ എന്ന പേരിൽ അതി മനോഹരമായ കലണ്ടർ എല്ലാ വർഷവും പുറത്തിറക്കുന്നുണ്ട്. 2021 വർഷത്തെ കലണ്ടറിന്റെ പ്രകാശനം കോഴിക്കോട് ആനപ്രേമി സങ്കത്തിന്റെ നേത്യത്വത്തിൽ നടന്നു. 2018-19 മിസ്റ്റർ ബി എസ് എൻ എൽ ചാമ്പ്യൻ പ്രജോഷ് വി.പി. കോഴിക്കോട് വെച്ച് നിർവഹിച്ചു.