മുഴുവൻ കോവിഡ് രോഗികൾക്കും പോസ്​റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് കാന്തപുരം

മുഴുവൻ കോവിഡ് രോഗികൾക്കും പോസ്​റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് കാന്തപുരം

കോഴിക്കോട്: കോവിഡ് പോസിറ്റിവായ മുഴുവൻ വോട്ടർമാർക്കും പോസ്​റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു.തെരഞ്ഞെടുപ്പിന് തലേദിവസം മൂന്നുമണിക്ക് മുമ്പുവരെ കോവിഡ് സ്ഥിരീകരിച്ചവർക്ക് പോസ്​റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തുമെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്തമാക്കിയത്​.​ മൂന്നു മണിക്ക് ശേഷം കോവിഡ് ആയവർ തെരഞ്ഞെടുപ്പ് ദിനം വൈകുന്നേര സമയം ബൂത്തിൽ നേരിട്ടുവന്ന്​ വോട്ട് രേഖപ്പെടുത്തണമെന്ന നിർദേശം വോട്ടിങ് ഉദ്യോഗസ്ഥരെയും വോട്ടു രേഖപ്പെടുത്താൻ വരുന്ന പൊതുജനങ്ങളെയും ഭീതിയിലാഴ്ത്തുമെന്ന് കാന്തപുരം പറഞ്ഞു.

Back To Top
error: Content is protected !!