മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം: കാന്തപുരം

കാഞ്ഞങ്ങാട് കൊലപാതകത്തില്‍ മുസ്‍ലിം ലീഗിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‍ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണം. അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.രാഷ്ട്രീയ തോല്‍വിക്ക് മറയിടാനാണ് ലീഗ് അരും കൊലകള്‍ നടത്തുന്നത്. ഇത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കേരള മുസ്‍ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കല്ലുരാവി മുണ്ടത്തോട്ട് വെച്ചാണ് മോട്ടോര്‍ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാന്‍ ഔഫും സുഹൃത്ത് ഷുഹൈബും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മുണ്ടത്തോട് സ്വദേശി…

Read More
മുഴുവൻ കോവിഡ് രോഗികൾക്കും പോസ്​റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് കാന്തപുരം

മുഴുവൻ കോവിഡ് രോഗികൾക്കും പോസ്​റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് കാന്തപുരം

കോഴിക്കോട്: കോവിഡ് പോസിറ്റിവായ മുഴുവൻ വോട്ടർമാർക്കും പോസ്​റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു.തെരഞ്ഞെടുപ്പിന് തലേദിവസം മൂന്നുമണിക്ക് മുമ്പുവരെ കോവിഡ് സ്ഥിരീകരിച്ചവർക്ക് പോസ്​റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്തുമെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ വ്യക്തമാക്കിയത്​.​ മൂന്നു മണിക്ക് ശേഷം കോവിഡ് ആയവർ തെരഞ്ഞെടുപ്പ് ദിനം വൈകുന്നേര സമയം ബൂത്തിൽ നേരിട്ടുവന്ന്​ വോട്ട് രേഖപ്പെടുത്തണമെന്ന നിർദേശം വോട്ടിങ് ഉദ്യോഗസ്ഥരെയും വോട്ടു രേഖപ്പെടുത്താൻ വരുന്ന പൊതുജനങ്ങളെയും ഭീതിയിലാഴ്ത്തുമെന്ന് കാന്തപുരം പറഞ്ഞു.

Read More
Back To Top
error: Content is protected !!