
ആനപ്രേമത്തിന്റെ ഉദാത്ത മാതൃകയായി ‘കുട്ടുകൊമ്പന്മാർ
കോഴിക്കോട് : ഭാരതത്തിന്റെ പൈതൃക മൃഗമായ ആനകളെ സംരക്ഷിക്കാനും സ്നേഹിക്കാനും സർവോപരി നമ്മുടെ തനതു സംസ്കാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ഫേസ്ബുക് ഗ്രൂപ്പ് ആണ് പിന്നീട് കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫയർ ഫോറം എന്ന സംഘടനയായി രൂപാന്തരം പ്രാപിച്ചത്. ആനകളെ അറിയാനും, അവയുടെ സംരക്ഷണം തുടങ്ങി ചരിത്രവും വർത്തമാനവും പ്രതിപാദിക്കാനുമുള്ള ഒരു സൗഹാർദ്ദവേദിയായാണിത്. ആനപ്പാപ്പാന്മായുടെ സുരക്ഷയ്ക്കും കൂടാതെ അവർക്കു സാമ്പത്തിക സഹായങ്ങളും മറ്റും കൂട്ടുകൊമ്പന്മാർ ചെയ്തു വരുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമം മുൻനിർത്തി ധാരാളം…