സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിനും കെ ടി റമീസിനും ഒരേ സമയം ചികില്‍സ; സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി

സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിനും കെ ടി റമീസിനും ഒരേ സമയം ചികില്‍സ; സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി

സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിനും കെ ടി റമീസിനും ഒരേ സമയം ചികില്‍സ നല്‍കിയ സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടി. വിയ്യൂര്‍ ജയില്‍ വകുപ്പ് അധികൃതരോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇവരെ ചികില്‍സിച്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോട് സംസാരിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. ഇന്നലെയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നെഞ്ചുവേദനയെത്തുടര്‍ന്ന് ആറുദിവസമായി ആശുപത്രിയിലായിരുന്ന സ്വപ്‌നയ്ക്ക് മാനസിക സമ്മര്‍ദ്ദം അല്ലാതെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വീണ്ടും ജയിലിലേക്ക് മാറ്റി. എന്നാല്‍ ഞായറാഴ്ച വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുന്നു എന്നു പറയുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സംഘം റമീസിനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതാണ് റമീസിനെ ആശുപത്രിയിലാക്കാന്‍ കാരണം.

കഴിഞ്ഞദിവസം മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ സ്വപ്‌ന ഒരു നഴ്‌സിന്റെ ഫോണില്‍ നിന്ന് ഉന്നതരെ ബന്ധപ്പെട്ടു എന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്.

Back To Top
error: Content is protected !!