കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിച്ചു കൊണ്ടിരുന്ന പല ഗ്രാന്റുകളും ലഭിക്കാത്തത് അടിയന്തരമായി ശ്രദ്ധയില്‍പ്പെടുത്തുമെന്നും പുതുകൃഷിക്കും ആവര്ത്തനകൃഷിക്കുമുള്ള ഗ്രാന്റുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും റബര്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ അവയുടെ മാര്‍ക്കറ്റിംഗിന് റബര്‍ ബോര്‍ഡിന്റെ എല്ലാ പിന്തുണയും നല്‍കുമെന്നും റബര്‍ ബോര്‍ഡ് ചെയര്മാന് കെ.എന്‍. രാഘവന്. കിഴതടിയൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്നലെ റബര്‍ കര്‍ഷകരുമായി നടത്തിയ മുഖാമുഖം പരിപാടിയിലാണ് റബര്‍ ബോര്‍ഡ് ചെയര്മാന് ഇക്കാര്യം അറിയിച്ചത്.