കൊച്ചി: കേരളത്തിലെ ചെറുകിട വായ്പാ വിതരണം 2020ല്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയോടെ 3,100 കോടി രൂപയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി ഐസിഐസിഐ ബാങ്ക്. ഈ രംഗത്തെ ഉപഭോക്തൃ, മോര്‍ട്ട്ഗേജ് വായ്പകളും വളര്‍ത്തി ലക്ഷ്യം നേടാനാണ് ഉദ്ദേശിക്കുന്നതെന്നു ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പത്രസമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തിഗത വായ്പകളും വാഹന വായ്പകളുമടങ്ങിയ ഉപഭോക്തൃ വായ്പകളുടെ വിതരണം 22 ശതമാനത്തോളം ഉയര്‍ന്ന് 2,200 കോടി രൂപയിലെത്തുമെന്നാണു പ്രതീക്ഷ. ഭവനവായ്പകള്‍ ഉള്‍പ്പെടെയുള്ള മോര്‍ട്ട്ഗേജുകള്‍ 20 ശതമാനം വര്‍ധിച്ച് 900 കോടി രൂപയോളം എത്തും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ വളര്‍ച്ചാ നിരക്ക് ഈ മേഖലയില്‍ ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.