
എംപി തേജസ്വി സൂര്യയുടെ പ്രതിശ്രുത വധു കര്‍ണാട്ടിക് സംഗീതജ്ഞ ? ആരാണ് ശിവശ്രീ സ്‌കന്ദപ്രസാദ് ?
ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രശസ്ത ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്‌കന്ദപ്രസാദാണ് വധുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. വിവാഹത്തീയതിയും വ്യക്തമല്ല, മാര്‍ച്ച് നാലിന് ബെംഗളൂരുവില്‍ വെച്ചാണ് വിവാഹം നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തേജസ്വി സൂര്യ പലര്‍ക്കും സുപരിചതിനാണ്. പലപ്പോഴും അദ്ദേഹം വാര്‍ത്തകളില്‍ വരാറുമുണ്ട്. കര്‍ണാട്ടിക് സംഗീതത്തില്‍ പ്രാവീണ്യമുള്ളയാളാണ് ശിവശ്രീ. രു ഭരതനാട്യം കലാകാരി കൂടിയാണ് ഇവര്‍. ശിവശ്രീയെക്കുറിച്ചുള്ള കൂടുതല്‍…