
മാര്‍ച്ച് 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി; പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു. രജിസ്‌ട്രേഷന്‍…