കോഴിക്കോട് മുക്കത്ത് ഡ്രൈവിങ്‌ ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു

കോഴിക്കോട് മുക്കത്ത് ഡ്രൈവിങ്‌ ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു

മുക്കത്ത് ഡ്രൈവിങ്‌ ലൈസൻസ് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു. ആയിരക്കണക്കിന് ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത് തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മുക്കത്തും ആഴ്ചയിലൊരു ദിവസം ഗ്രൗണ്ട്, റോഡ് ടെസ്റ്റുകൾക്ക് കേന്ദ്രം അനുവദിച്ചത്.കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ രാജേഷാണ് കേന്ദ്രം അനുവദിച്ചത്. മുക്കം പുതിയ ബസ്‌സ്റ്റാൻഡിന് സമീപത്തുള്ള ഗ്രൗണ്ടിൽവെച്ചാണ് ടെസ്റ്റ് നടക്കുക. ഇതോടെ ഒരു വർഷത്തോളമായി കാത്തിരിക്കുന്ന കാരശ്ശേരി, കൊടിയത്തൂർ, മുക്കം പ്രദേശത്തെ അപേക്ഷകർക്ക് വൈകാതെ ലൈസൻസ് ലഭിക്കാൻ സഹായിക്കും. ആഴ്ചയിൽ ആറുദിവസം ടെസ്റ്റ്‌ നടത്തി കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സാഹചര്യവും ഇതോടെ ഒഴിവാകും.

Back To Top
error: Content is protected !!