
ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്‌ക്കാതെ സർവ്വീസ് നടത്തിയെന്നാരോപിച്ചാണ് നടപടി. കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. രാമനാട്ടുകരയിൽ നിന്നാണ് ബസ് പിടികൂടിയത്. ഇൻഡിഗോ വിമാന കമ്പനി ഇപി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്…