ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ചിത്രദുര്‍ഗയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുര്‍ഗ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. റംസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ്…

Read More
ന്യൂനമർദ പാത്തി സജീവമായി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിയ്ക്കും സാധ്യത

ന്യൂനമർദ പാത്തി സജീവമായി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിയ്ക്കും സാധ്യത

തിരുവനന്തപുരം: കോമറിൻ മേഖലയിലെ ന്യൂനമർദ പാത്തി സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം മഴ ലഭിക്കും. വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ യെ​ല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്കു ശേഷമാണ് മഴ ലഭിക്കുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. ​ശക്തമായ ഇടിമിന്നലിനും മഴക്കും ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും…

Read More
ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമായി കോഴിക്കോട്ടെ മഹല്ല് കമ്മിറ്റി

കോഴിക്കോട്: ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കുനുള്ള തീരുമാനവുമായി കോഴിക്കോട് ദേവര്‍കോവിലിലെ തഖ്‌വാ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി. മഹല്ല് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. പോലീസ് കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രേഖപ്പെടുത്തിയാല്‍ ഇവരുടെ വീട്ടില്‍ നടക്കുന്ന കല്യാണങ്ങള്‍ക്കോ മറ്റു ചടങ്ങുകള്‍ക്കോ മഹല്ലു കമ്മറ്റിയുടേയോ ഉസ്താക്കന്‍മാരുടേയോ സേവനങ്ങള്‍ ലഭിക്കില്ല. അവരോട് മഹല്ലുകാര്‍ സഹകരിക്കില്ലെന്നും തീരുമാനം എടുത്തതായി ഇമാം അബൂബക്കര്‍ മഹിമി അറിയിച്ചു. കോഴിക്കോട് താമരശ്ശേരിയിലെ പുതുപ്പാടി പഞ്ചായത്തിലും വിവിധ മഹല്ല് കമ്മിറ്റികള്‍ ചേര്‍ന്നും ഇത്തരത്തില്‍ തീരുമാനം…

Read More
ബിജു ജോസഫിന്റെ കൊലപാതകം; കരാർ ലംഘനം പ്രകോപനമായി, 3 ദിവസത്തെ ആസൂത്രണം

ബിജു ജോസഫിന്റെ കൊലപാതകം; കരാർ ലംഘനം പ്രകോപനമായി, 3 ദിവസത്തെ ആസൂത്രണം

ഇടുക്കി: തൊടുപുഴയിൽ ബിജു ജോസഫ് കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമോന് ബിജുവിനോട് വിരോധമുണ്ടായിരുന്നു. ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോമോന് ഒരു ലക്ഷം രൂപയോളം ബിജു നൽകാൻ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ മൂന്ന് ദിവസത്തെ ആസൂത്രണമുണ്ടായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു. ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നു. ഈ മാസം 15നാണ് ബിജുവിനെ ലക്ഷ്യമിട്ട് എത്തിയത്.19ന് രാത്രി തട്ടിക്കൊണ്ടുപോകാൻ ആയിരുന്നു…

Read More
ചായയെന്നു വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കിയിൽ യുവതി അറസ്റ്റിൽ

ചായയെന്നു വിശ്വസിപ്പിച്ച് 12കാരനെ മദ്യം കുടിപ്പിച്ചു; ഇടുക്കിയിൽ യുവതി അറസ്റ്റിൽ

പീരുമേട് (ഇടുക്കി): 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കട്ടൻ ചായ ആണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് മദ്യം നൽകിയതെന്നു പൊലീസ് പറഞ്ഞു. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ കാര്യം തിരക്കി….

Read More
കൊച്ചിയിൽ സഹോദരിമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ

കൊച്ചിയിൽ സഹോദരിമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ

കൊച്ചി: പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നു പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചു, കുട്ടികളെ മദ്യം നിർബന്ധിച്ചു കുടിപ്പിച്ചു എന്നിവയാണ് അമ്മയ്‌ക്കെതിരെയുള്ള കുറ്റങ്ങൾ. അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിച്ചു മദ്യം കുടിപ്പിച്ചിരുന്നെന്നാണ് പെൺകുട്ടികൾ നൽകിയ മൊഴി. മൂത്ത കുട്ടിയുടെ സഹപാഠിയെ ഒരാൾക്ക് ഇഷ്ടമാണെന്നും വീട്ടിലേക്കു…

Read More
തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശൂര്‍ പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയില്‍

തൃശ്ശൂര്‍: പെരുമ്പിലാവില്‍ ലഹരി മാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ലിഷോയ് ആണ് അറസ്റ്റിലായത്. വീടിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കവെയാണ് മുഖ്യ പ്രതി ലിഷോയിയെ കുന്നംകുളം പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പെരുമ്പിലാവ് ആല്‍ത്തറ നാലുസെന്റ് കോളനിയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തില്‍ പെരുമ്പിലാവ് സ്വദേശി നിഖില്‍, ആകാശ് എന്നിവര്‍ നേരത്തെ തന്നെ…

Read More
‘ഷിബില കാര്യങ്ങളെല്ലാം പറഞ്ഞു, ഗൗരവമായെടുത്തില്ല’; താമരശ്ശേരി ഗ്രേഡ് എസ് ഐക്ക് സസ്‌പെൻഷൻ

‘ഷിബില കാര്യങ്ങളെല്ലാം പറഞ്ഞു, ഗൗരവമായെടുത്തില്ല’; താമരശ്ശേരി ഗ്രേഡ് എസ് ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: താമരശ്ശേരി ഷിബില വധക്കേസിൽ എസ്ഐക്ക് സസ്പെൻഷൻ. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ കെ.കെ. നൗഷാദിനാണ് സസ്പെൻഷൻ. യാസിറിനെതിരെ ഷിബില നൽകിയ പരാതി ​ഗൗരവത്തിൽ എടുക്കുന്നതിൽ ഉദ്യോ​ഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഭർത്താവായ യാസിറിനെതിരേ കഴി‍ഞ്ഞമാസം 20-ന് പരാതി നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് യുവതിയുടെ പിതാവ് അബ്ദുൽ റഹ്മാൻ ആരോപിച്ചിരുന്നു. ഏതെല്ലാം രീതിയിൽ വീഴ്ചപറ്റിയെന്ന് അന്വേഷണം നടത്താനായി ഒരു മേലുദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്….

Read More
Back To Top
error: Content is protected !!