Headlines
ഒമാൻ തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധനടാങ്കറിന് തീപ്പിടിച്ചു; കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാർ

ഒമാൻ തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധനടാങ്കറിന് തീപ്പിടിച്ചു; കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാർ

മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. ഒമാനിൽ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ വീണത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിനു നേരെ ആക്രമണമുണ്ടായി. സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ വൻ തീപ്പിടിത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. 15…

Read More
മാർച്ചിലെ വൈദ്യുതി ബില്ലുകളിൽ ഇളവ്; ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകും

മാർച്ചിലെ വൈദ്യുതി ബില്ലുകളിൽ ഇളവ്; ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകും

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി സർചാർജ് തുകയിൽ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ പുതിയ നടപടി. പുതിയ തീരുമാനപ്രകാരം, മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസ…

Read More
അബുദാബിയിലും ബഹ്റൈനിലും വീണ്ടും സ്ഫോടനം

അബുദാബിയിലും ബഹ്റൈനിലും വീണ്ടും സ്ഫോടനം

യുഎഇയിലെ അബുദാബിയിലും ബഹ്റൈനിലും വീണ്ടും സ്ഫോടനം  നടന്നതായി റിപ്പോർട്ട്. അതേസമയം, ദുബായിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻ വംശജനെന്ന് റിപ്പോർട്ട്. അബുദാബിയിലെ ഒരു ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ഏഷ്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. രാജ്യത്തിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞെങ്കിലും അബുദാബിയിലെ ജനവാസ മേഖലയിൽ പതിച്ച മിസൈൽ അവശിഷ്ടങ്ങൾ തട്ടി ഏഷ്യൻ വംശജനായ ഒരാൾ…

Read More
ഇസ്രയേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടതായി ഇറാൻ, അധികവും കുട്ടികൾ

ഇസ്രയേൽ ആക്രമണത്തിൽ 61 പേർ കൊല്ലപ്പെട്ടതായി ഇറാൻ, അധികവും കുട്ടികൾ

ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 40 സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ 61 പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പലമേഖലകളിൽ നിന്നും പുക…

Read More
ഇറാന്‍–ഇസ്രയേൽ സംഘർഷം; ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ഇറാന്‍–ഇസ്രയേൽ സംഘർഷം; ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി:  ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള…

Read More
ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നെന്ന് റിപ്പോര്‍ട്ട്; ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നെന്ന് റിപ്പോര്‍ട്ട്; ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍

ടെല്‍അവീവ്: ശനിയാഴ്ച നടന്ന ആക്രമണങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായ പാക്പൂര്‍ 260 ദിവസമാണ് ഐആര്‍ജിസി കമാന്‍ഡറായിരുന്നത്. മുന്‍ കമാന്‍ഡര്‍ ഹുസൈന്‍ സലാമിയുടെ വധത്തെ തുടര്‍ന്നാണ് പാക്പൂരിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്ന് ജനുവരിയില്‍ മുഹമ്മദ് പാക്പൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്ക് എക്കാലത്തെയും കൂടുതല്‍ സജ്ജമായി നില്‍ക്കുന്നതായും പാക്പൂര്‍ പറഞ്ഞു. ഇറാനില്‍ നടന്ന യുഎസ്-ഇസ്രയേല്‍…

Read More
ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ്

ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ്

കൊച്ചി : മുൻ മന്ത്രി ജി.സുധാകരൻ ഇത്തവണയും മത്സരിക്കാൻ സാധ്യതയില്ല. സുധാകരനെ മത്സരിപ്പിക്കേണ്ടതല്ലേ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചോദ്യമുണ്ടായി. സ്ഥാനാർഥി നിർണയത്തിനു മാനദണ്ഡങ്ങളുണ്ടെന്നും അതുപ്രകാരം മാറ്റിനിർത്തിയവരെപ്പറ്റി ചർച്ച വേണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി. ചെങ്ങന്നൂരിൽ സജി ചെറിയാൻ, മാവേലിക്കരയിൽ എം.എസ്.അരുൺകുമാർ, അമ്പലപ്പുഴയിൽ എച്ച്.സലാം, ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എന്നീ സിറ്റിങ് എംഎൽഎമാരുടെ പേര് വീണ്ടും നിർദേശിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പേര് അരൂരിലേക്കും കായംകുളത്തേക്കും നിർദേശിച്ചിട്ടുണ്ട്. അരൂരിൽ ദലീമ ജോജോയുടെ…

Read More
ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേട്; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേട്; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല കൊടിമര പുനർനിർമാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നടൻമാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് താരങ്ങളിൽ നിന്ന് വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. ഇന്നലെയാണ് താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ചത് സുഹൃത്തും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയാണെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ജുവലറിയിൽ നിന്ന് രണ്ട് പവൻ സ്വർണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നാണ് അദ്ദേഹത്തിന്റെ മൊഴി. തിരുവനന്തപുരത്തെത്തിയാണ് മോഹൻലാൽ മൊഴി നൽകിയത്. ദിലീപിന്റെ മൊഴി കൊച്ചിയിലും…

Read More
error: Content is protected !!