പ്രമേഹ രോഗിയാണോ നിങ്ങൾ? ഭക്ഷണ നിയന്ത്രണം അനിവാര്യമാണ്. പക്ഷേ ചോക്ലേറ്റ് കഴിക്കാൻ അതിയായ കൊതി തോന്നിയാൽ എന്തു ചെയ്യും?.
ഇനി കൊതിച്ചിരിക്കേണ്ട. ആരോഗ്യത്തിന് ഹാനികരമല്ലാതെ രുചികരമായ ഒരു ചോക്ലേറ്റ് ട്രീറ്റ് തന്നെ ആകാം. മൂന്ന് ചേരുവകൾ ഉണ്ടെങ്കിൽ അത് റെഡിയാണ്. ഈന്തപ്പഴം കൊണ്ടുള്ള ഒരു മധുരമാണ് ഐറ്റം. ധാരാളം ആൻ്റി ഓക്സിഡൻ്റ്, ധാതുക്കൾ, വിറ്റാമിനുകൾ, എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുക മാത്രമല്ല രുചികരവുമാണ്. ഈന്തപ്പഴം ഉപയോഗിച്ച് എങ്ങനെ ചോക്ലേറ്റ് റെസിപ്പി തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
- ഈന്തപ്പഴം- 1 കപ്പ്
- തേൻ- 2 ടേബിൾസ്പൂൺ
- ഡാർക്ക് ചോക്ലേറ്റ്- 200 കിലോ ഗ്രാം
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴത്തിൻ്റെ കുരുകളഞ്ഞെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ഇടത്തരം തീയിൽ ചൂടാക്കാം. മുകളിലായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം നിറച്ചു വയ്ക്കാം. അതിലേയ്ക്ക് ഡാർക്ക് ചോക്ലേറ്റെടുത്ത ഗ്ലാസ് ബൗൾ വയ്ക്കാം. ശേഷം നന്നായി ഇളക്കി അലിയിച്ചെടുക്കാം. ചോക്ലേറ്റ് പൂർണമായി അലിഞ്ഞതിനു ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. അലിയിച്ചെടുത്ത ചോക്ലേറ്റിലേയ്ക്ക് തേനും കുരുകളഞ്ഞ ഈന്തപ്പഴവും ചേർക്കാം. ഒരു പരന്ന പാത്രത്തിലേയ്ക്ക് ബട്ടർ പേപ്പർ വയ്ക്കാം. മുകളിലായി ചോക്ലേറ്റ് മിശ്രിതം ഒഴിക്കാം. ഇത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം പുറത്തെടുത്ത് ഇഷ്ടാനുസരണം കഴിച്ചു നോക്കൂ. ലഭ്യമെങ്കിൽ നട്സ് പൊടിച്ചതും ഇതിലേയ്ക്ക് ചേർക്കാവുന്നതാണ്.
This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.keralaonetv.com does not claim responsibility for this information…