കോഴിക്കോട്: മൈജിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ജീവനക്കാർക്ക് കാറുകളും ടൂവീലറുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ & ഹോം അപ്ലയൻസ് റീറ്റെയ്ൽ നെറ്റ്വർകായ മൈജി. പുതിയറ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി സമ്മാനദാനം നിർവ്വഹിച്ചു. മൈജിയിൽ ദീർഘ വർഷങ്ങൾ പൂർത്തിയാക്കിയവർ, പ്രവർത്തനപഥത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചവർ എന്നിവർക്കാണ് സമ്മാനങ്ങളും പ്രശംസാപത്രവും നൽകിയത്. 2006 ൽ പ്രവർത്തനം ആരംഭിച്ച് 18 വർഷങ്ങൾ പിന്നിടുന്ന ഈ അവസരത്തിൽ ഹ്യൂണ്ടായ്, സ്കോഡ, എംജി, വോക്സ് വാഗൺ, മഹിന്ദ്ര എന്നിവയുടെ 6 എസ് യു വി കാറുകൾ, 15 ആക്റ്റിവ സ്കൂട്ടറുകൾ, ഒരു ബുള്ളെറ്റ് എന്നിവയാണ് സമ്മാനമായി നൽകിയത്.
മുൻ വർഷങ്ങളിൽ ബെൻസ് കാർ ഉൾപ്പെടെ സമ്മാനങ്ങൾ നൽകിയത് ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാത്രമല്ല, എല്ലാ വർഷവും ജീവനക്കാർക്ക് സൗജന്യ വിദേശയാത്ര ട്രിപ്പുകളും നൽകുന്നുണ്ട് മൈജി. 100 ൽ പരം ഷോറൂമുകളും കടന്നുള്ള മൈജിയുടെ മുന്നോട്ടുള്ള യാത്രയുടെ ചാലകശക്തിയായി മാറുന്നത്, ആത്മാർത്ഥതയോടെ കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരാണ് എന്നുള്ള തിരിച്ചറിവിന്റെ നേർസാക്ഷ്യമാണ് ഇവയെല്ലാം. ഓരോ സ്ഥലത്തും പുതിയ ഷോറൂമുകൾ തുടങ്ങുമ്പോൾ പ്രദേശ വാസികളായ പരമാവധി പേർക്ക് തൊഴിൽ നൽകിക്കൊണ്ട് ഒരു പ്രദേശത്തിന്റെയാകെ വളർച്ചക്ക് കരുത്തുപകരുവാനും മൈജി ശ്രമിക്കുന്നു.
ഒരു സ്ഥാപനത്തിന്റെ മുഖവും ആത്മാവും അതിലെ ജീവനക്കാരാണ്. അതിന്റെ മുന്നോട്ടുള്ള വളർച്ചയും അതിന്റെ നിലനിൽപ്പും അതിലെ ജീവനക്കാരെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ജീവനക്കാർ ചെയ്യുന്ന ജോലികൾക്ക് മാന്യമായ വേതനം നൽകുന്നു എന്നതുകൊണ്ട് മാത്രം അവർ മനസ്സ് കൊണ്ട് ആ സ്ഥാപനത്തിന്റെ ഭാഗമാകണമെന്നില്ല. നേരെ മറിച്ച് അവർ കമ്പനിക്ക് വേണ്ടി ചെയ്യുന്ന കഠിനാദ്ധ്വാനം മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് ശമ്പളം, ബോണസ്, ശമ്പളവർധനവ് എന്നിവയേക്കാൾ ഗുണം ചെയ്യുമെന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാത്തിലുമുപരി മാനുഷികപരിഗണനയും ഉയർന്ന മൂല്യങ്ങളുമാണ് ഉയർത്തിപ്പിടിക്കേണ്ടത് എന്നും മൈജി വിശ്വസിക്കുന്നു.
2024-25 സാമ്പത്തിക വർഷത്തിൽ ഷോറൂമുകളുടെ എണ്ണം150 ആയി ഉയരുമ്പോൾ ജീവനക്കാരുടെ എണ്ണം 4000 കടക്കും. ജോലി ചെയ്യുന്നവരെ താങ്ങുകയും കരുതുകയും ചെയ്യുന്ന മൈജിയുടെ സംസ്കാരത്തെ തിരിച്ച് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പിന്തുണക്കുന്നു. അത് തന്നെയാണ് മൈജിയുടെ വൻ വളർച്ചക്ക് പിന്നിലെന്ന് പത്ര സമ്മേളനത്തിൽ മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ ഷാജി അഭിപ്രായപ്പെട്ടു.