ആലുവയില്‍  പീഢത്തിനിരയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന്   നല്‍കിയ തുക കോണ്‍ഗ്രസ് നേതാവിന്‍റെ ഭര്‍ത്താവ് തട്ടിയെടുത്തെന്ന് പരാതി

ആലുവയില്‍ പീഢത്തിനിരയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് നല്‍കിയ തുക കോണ്‍ഗ്രസ് നേതാവിന്‍റെ ഭര്‍ത്താവ് തട്ടിയെടുത്തെന്ന് പരാതി

ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുകയില്‍ നിന്ന് 1.20 ലക്ഷം രൂപ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്‍റെ ‚ഭര്‍ത്താവ് തട്ടിയെടുത്തെന്ന് ആരോപണം. വിവദാമായതോടെ 70,000 രൂപ തരികെ നല്‍കി.

ബാക്കി 50,000 രൂപ ഡിസംബര്‍ 20നകം തിരിച്ചുകൊടുക്കുമെന്ന് കുടുംബത്തിന് എഴുതി ഒപ്പിട്ടു നല്‍കി.കുടുംബത്തെ കബളിപ്പിച്ചാണ് പണം തട്ടിയത്പണം തട്ടിയെടുത്ത വിവരം പഞ്ചായത്ത് അധികൃതരോടും മറ്റ് ജനപ്രതിനിധികളോടും ഒരുമാസംമുമ്പ്‌ കുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. കുട്ടി കൊല്ലപ്പെട്ടശേഷം കുടുംബം വീടുമാറിയിരുന്നു.

ഇതിനുൾപ്പെടെ ചെലവായെന്നുപറഞ്ഞാണ് വനിതാ കോൺഗ്രസ്‌ നേതാവിന്‍റെ ഭർത്താവ്മപണം വാങ്ങിയത്.എന്നാൽ, കുട്ടി കൊല്ലപ്പെട്ടശേഷം രൂപീകരിച്ച ജനകീയ കമ്മിറ്റിയും തായിക്കാട്ടുകര സഹകരണ ബാങ്കും പഞ്ചായത്ത് പ്രസിഡന്റും ചേർന്നാണ് ഗൃഹോപകരണങ്ങളും കുടുംബത്തിന്‌ ആവശ്യമായ മറ്റു വസ്തുക്കളും വാങ്ങി നൽകിയത്.

English Summary:
Complaint that the Congress leader’s husband stole the money given by the government to the family of the five-year-old girl who was tortured in Aluva