കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമങ്ങള്‍ (നടത്തം, ഓട്ടം, സൈക്‌ളിംഗ്, നീന്തല്‍, എയ്റോബിക് ഡാന്‍സ് ) ഓക്സിജന്‍ ഉപയോഗപ്പെടുത്താനുള്ള ശരീരത്തിന്റെ ശേഷി മെച്ചപ്പെടുത്തും.
സാമാന്യം നല്ല വേഗതയില്‍ ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കലോറി എരിച്ച് കളയാന്‍ പറ്റിയ മാര്‍ഗമാണ് ഓട്ടം. കോണിപ്പടികള്‍ കയറുന്നത് ഹൃദയത്തിന് വ്യായാമം നല്‍കും. യോഗ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറച്ച് ഹൃദയത്തിനുണ്ടാകാവുന്ന തകരാറുകളെ ചെറുക്കും. മാത്രവുമല്ല, ഉത്കണ്ഠയും, മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാനും യോഗ സഹായിക്കും. ഭാരോദ്വഹന വ്യായാമങ്ങള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഉത്തമമാണ്. നീന്തല്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും. സൈക്ലിംഗ് ഹൃദയത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കും.
നിലവില്‍ ഹൃദയ രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം ഉപേക്ഷിക്കുക, നാരുകള്‍ അടങ്ങിയവ കഴിക്കുക. ആരോഗ്യകരമായ ഭക്ഷണത്തിന് ഹൃദയാരോഗ്യവുമായി അഭേദ്യമായ ബന്ധമാണുള്ളത്.